02:14pm 11 November 2026
NEWS
എസിയുവിന്റെ സമുദ്ര വിദഗ്ദ്ധ ഗ്രൂപ്പിലേക്ക് കുസാറ്റ് പ്രൊഫസർ തിരഞ്ഞെടുക്കപ്പെട്ടു
09/10/2025  12:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എസിയുവിന്റെ സമുദ്ര വിദഗ്ദ്ധ ഗ്രൂപ്പിലേക്ക് കുസാറ്റ് പ്രൊഫസർ തിരഞ്ഞെടുക്കപ്പെട്ടു

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സമുദ്രശാസ്ത്ര ഫാക്കൽറ്റിയും ഡീനുമായ ഡോ. എസ്. ബിജോയ് നന്ദനെ അസോസിയേഷൻ ഓഫ് കോമൺവെൽത്ത് യൂണിവേഴ്സിറ്റീസ് (ACU) രൂപീകരിച്ച സമുദ്ര വിദഗ്ധ ഗ്രൂപ്പിലെ (Oceans Expert Group) അംഗമായി തിരഞ്ഞെടുത്തു.

എസിയുവിന്റെ ഗ്ലോബൽ മാംഗ്രൂവ് ഇക്കോസിസ്റ്റം ഇനിഷ്യേറ്റീവിനെ പിന്തുണയ്ക്കുന്നതിനായി ശ്രീലങ്കയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും നയിക്കുന്ന മാൻഗ്രൂവ് ഇക്കോസിസ്റ്റംസ് ആൻഡ് ലൈവിലിഹുഡ്സ് ആക്ഷൻ ഗ്രൂപ്പിന്റെ (MELAG)-സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സാങ്കേതിക പദ്ധതിയിലാണ് ഈ വിദഗ്ധ ഗ്രൂപ്പ് പ്രവർത്തിക്കുക. കോമൺ‌വെൽത്ത് രാജ്യങ്ങളിലെ സുസ്ഥിര സമുദ്ര മാനേജ്‌മെന്റ്, സംരക്ഷണം, നയ നവീകരണം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ലോകമെമ്പാടുമുള്ള എസിയു അംഗ സർവകലാശാലകളിൽ നിന്ന് തെരഞ്ഞെടുത്ത ചുരുക്കം അക്കാദമിക് നേതാക്കളിൽ ഒരാളായ ഡോ. ബിജോയ് നന്ദൻ, തണ്ണീർത്തട, കണ്ടൽ പരിസ്ഥിതി വ്യവസ്ഥകൾ, കമ്മ്യൂണിറ്റി പരിസ്ഥിതി, കാർബൺ ഡൈനാമിക്സ്, കാലാവസ്ഥാ ശാസ്ത്രം എന്നീ മേഖലകളിൽ തന്റെ ഗവേഷണ പരിജ്ഞാനം പങ്കുവെക്കും.

സുസ്ഥിരതാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സർവകലാശാലകളുടെ പങ്ക് ശക്തിപ്പെടുത്താനും, വിജ്ഞാന വ്യാപനത്തിനും, അക്കാദമിക വിദഗ്ധരും നയരൂപകർത്താക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img